സ്വാതന്ത്ര്യ സമര പോരാളികളെ രാജ്യം സ്മരിക്കുന്നു, ചെങ്കോട്ടയില്‍ ദേശീയ പാതക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കനത്ത സുരക്ഷയിലാണ് ആഘോഷങ്ങള്‍. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളില്‍ പങ്കെടുത്തു. ഇത്തവണ ആദ്യമായി പതാക ഉയര്‍ത്തിയപ്പോള്‍ സൈനിക ഹെലികോപ്റ്ററുകളില്‍ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയില്‍ നടന്നു.

സ്വാതന്ത്ര്യ പോരാളികളുടെ പേരെടുത്ത് സ്മരിച്ചു കൊണ്ടായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സര്‍ദാര്‍ വല്ലഭഭായി പട്ടേലിനേയും അദ്ദേഹം സ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതാക ഉയര്‍ത്തിയ ശേഷമുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പോരാളികളെ രാജ്യത്തിന്റെ പേരില്‍ ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഭാരതത്തിലാണ്. വിഭജന ഭീതി ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. അന്ന് ജീവൻ സ്മരിച്ചവരേയും അദ്ദേഹം ആദരിച്ചു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയവരെ അദ്ദേഹം അഭിനന്ദിച്ചു. ഒളിംപിക്‌സ് താരങ്ങളെ കൈയ്യടിച്ച് അഭിനന്ദിച്ചു. വരും തലമുറക്ക് ഇവര്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരേയും പ്രധാനമന്ത്രി ആദരിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഭാരതത്തിലാണ്. 54 കോടി ആളുകൾക്ക് വാക്‌സിൻ നൽകി.കൊറോണ കാലത്ത് 80 കോടി ആളുകൾക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയി. കൊറോണ വലിയ വെല്ലുവിളിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.