ആലുവയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി, കാണാതായത് ആസാം സ്വദേശിനിയെ

ആലുവ: ഒമ്പതാം ക്ലാസുകാരിയെ കാണാനില്ല. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആസാം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ്.

മുട്ടം തൈക്കാവിനടുത്ത് വാടകക്കാണ് ഈ കുടുംബം താമസിക്കുന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.