![IMG_20210923_171909_200](https://thekarmanews.com/wp-content/uploads/2021/09/IMG_20210923_171909_200.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോള്‍ താരം അഭിനയിച്ച കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ചിത്രത്തില്‍ ഒപ്പം അഭിനയിച്ച നടി ലിജോ മോളെ കുറിച്ച് പറയുകയാണ് താരം. കട്ടപ്പനയിലെ പ്രകടനം കണ്ടു തന്റെ സിനിമയിലേക്ക് വിളിച്ചിട്ടും ലിജോ മോള് അഭിനയിച്ചില്ലെന്നും. ആ സമയത്ത് താരം മലയാള സിനിമയില്‍ സജീവമാകാതെ മാറി നിന്നിരുന്നുവെന്നും അതിന്റെ കാരണം തികച്ചും വ്യക്തിപരമായത് കൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്നും ധര്മജന് പറയുന്നു. ഒരു അഭിമുഖത്തിലാണ് ധര്മ്മജന് ഇത്തരത്തില്‍ പ്രതികരിച്ചത്.
ധര്‍മ്മജന്റെ വാക്കുകളിങ്ങനെ, ‘കട്ടപ്പനയിലെ ഹൃതിക് റോഷന്’ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷക്കയാണ് അതിനുള്ള അവസരം നല്‍കിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ’.
‘പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഒന്ന് പ്രയാഗ മാര്‍ട്ടിനും, മറ്റൊന്ന് ലിജോ മോളും. പ്രയാഗ മാര്ട്ടിന് എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണ്.അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും. ലിജോ മോള് സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ല’.
‘നിത്യഹരിത നായകന്’ എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ’.