![elope](https://thekarmanews.com/wp-content/uploads/2021/11/New-Project-20-1.jpg)
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. കാമുകനെയും യുവതിയെയും കൊല്ലത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാകട ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ എന്ന 35കാരി കാമുകനായ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് എന്ന 31 കാരനൊപ്പമാണ് പോയത്.
പിടിയിലായ കമിതാക്കളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. ശ്രീജയെ മൂന്ന് ദിവസം മുമ്പാണ് കാണാതാവുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെ ഉപേക്ഷിച്ചാണ് കാമുകനായ സുനീഷിനൊപ്പം ശ്രീജ പോയത്.
സോഷ്യല്‍ മീഡിയ വഴിയാണ് ശ്രീജയും സുനീഷും പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഈ പരിചയം വളര്‍ന്ന് പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ശ്രീജ സുനീഷുമായി അടുക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് മക്കളെയും ഭര്‍ത്താവിനെയും ഒക്കെ ഉപേക്ഷിച്ച് ശ്രീജ സുനീഷിനൊപ്പം ഒളിച്ചോടിയത്. ശ്രീജയെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലത്ത് നിന്നും ശ്രീജയെ കാമുകന് സുനീഷിനൊപ്പം പിടികൂടിയത്.