![rima kallingal](https://thekarmanews.com/wp-content/uploads/2022/05/New-Project-86-2.jpg)
വെന്‍ യു ഗെറ്റ് ടു വെയര്‍ ആര്‍ട്ട് എന്ന ക്യാപ്ഷനോടെ റിമ പങ്കിട്ട ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. സ്കൈ ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത്. ചിത്രശലഭത്തെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് വസ്ത്രത്തിന് ഒരുക്കിയിരിക്കുന്നത്. ഹുല്‍ മിശ്രയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ബേസില്‍ പൗലോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ഭർത്താവ്. വിവാഹ ശേഷവും സിനിമകളിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കൽ.
2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.