നടൻ ബാലയെ പറ്റി സുഹൃത്ത് സന്തോഷ് വർക്കി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. എന്നെ ഒരു അനുജനെ പോലെയാണ് കാണുന്നത്. രണ്ടു ദിവസം മുൻപാണ് ഒടുവിലായി ബാലയെ കണ്ടിരുന്നതെന്നും താരം അസ്വസ്ഥനായിരുന്നെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. അമൃത ആശുപത്രിയിൽ ബാലയെ കാണാനെത്തിയ സന്തോഷ് വർക്കി കർമ്മ ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
സന്തോഷ് പറഞ്ഞത് ഇങ്ങനെ: എന്നെ ഒരു അനുജനെ പോലെ ആണ് കാണുന്നത്. ബാലാക്ക് ലിവർ പ്രശ്നമാണെന്നാണ് പറയുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നും പറയുന്നുണ്ട്. പഴ്സണലായി ഒരു പാട് വിഷമങ്ങൾ ഉണ്ട്. രണ്ടു ദിവസം മുൻപാണ് ഞാൻ കാണുന്നത്. ഞാൻ കണ്ടപ്പോൾ കുടിക്കുന്നുണ്ടായിരുന്നു. പേർസണൽ ആയി ബാലാക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. തുടർച്ചയായി കുടിക്കാറുണ്ടായിരുന്നു. ആരും ഉപദേശിക്കുന്നത് ബാലാക്ക് ഇഷ്ട്ടമല്ല. ഞാൻ കാണുമ്പോൾ വറീഡ് ആയിരുന്നു. മകളെ കാണാൻ പറ്റാത്തതാണോ കാരണമെന്നറിയില്ല – സന്തോഷ് വർക്കി പറഞ്ഞു
പാലാരിവട്ടം ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു. കാണുമ്പോഴല്ലാം മദ്യപിക്കാറുണ്ട്. ശിവ വന്നിട്ടുണ്ട്. അസുഖം ഗൗരവകരമല്ലെങ്കിൽ ശിവ വരില്ലല്ലോ? വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല – സന്തോഷ് വർക്കി പറഞ്ഞു. നടൻ ബാല ചികിൽസയിൽ കഴിയുന്ന അമൃത ആശുപത്രിൽ നിന്നുള്ള ചില വിവരങ്ങളാണ്. ബാലയുടെ അടുത്ത സുഹൃത്താണ് താൻ എന്നും അനുജനേ പോലെ ആയിരുന്നു എന്നും സന്തോഷ് വർക്കി പറയുന്നു.
അടുത്തിടെ ഫ്ളാറ്റിൽ ചെന്ന് കാണുമ്പോൾ ഒക്കെ അദ്ദേഹം തനിച്ചായിരുന്നു. ബാലക്ക് പല അസ്വസ്ഥ്തകളും ഉണ്ടായിരുന്നതായും സന്തോഷ് വർക്കി പറഞ്ഞിരിക്കുന്നു. എന്താണ് വിഷയം എന്ന് ചോദിക്കുന്നത് പൊലും അദ്ദേഹത്തിനിഷ്ടം ഇല്ലായിരുന്നു. നേരം പോക്കിനല്ലാതെ അസ്വസ്ഥതകൾ മൂലം അദ്ദേഹം മദ്യപിച്ചിരുന്നതായും സന്തോഷ് പറയുന്നുണ്ട്.
വീഡിയോ സ്റ്റോറി കാണുക