കൊല്ലം. അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. സുപ്രീംകോടതി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ നിന്നും വിമാന മാര്‍ഗം മദനി തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് നിന്നും അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി രോഗബാധിതനായ പിതാവിനെ കാണും. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ മഅനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെയാണ് കേരളത്തിലേക്ക് എത്തിയത്.
മഅദനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. കേരളത്തില്‍ എത്തിയ മഅദനി റോഡ് മാര്‍ഗം ഐസിയു ആംബുലന്‍സിലാണ് അന്വര്ശേരിയിലേക്ക് യാത്ര തിരിക്കുന്നത്. തുടര്‍ന്ന് രോഗ ബാധിതനായ പിതാവിനെ കാണും. തുടര്‍ന്ന് പിതാവിനൊപ്പം കുറച്ച് ദിവസം കഴിഞ്ഞ ശേഷം ചികിത്സയ്ക്കായി എറണാകുളത്തേക്ക് പോകുവനാണ് തീരുമാനം.
15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഏപ്രിലില്‍ രണ്ട് മാസം കേരളത്തില്‍ തങ്ങാന്‍ അനുവദിച്ചെങ്കിലും കര്‍ണാടക പോലീസ് 51 ലക്ഷം ആവശ്യപ്പെട്ടത് യാത്ര വൈകിയിരുന്നു.