![jaick](https://thekarmanews.com/wp-content/uploads/2023/08/jaick.jpg)
കോട്ടയം. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും പുകഴ്ത്ത് ജെയ്ക്ക് സി തോമസ്. മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടുന്ന നിലപാടാണ് എന്‍എസ്എസിന്റേത് എന്ന് ജെയ്ക്ക് പ്രതികരിച്ചു. അതേസയമയം വിശ്വാസത്തെ വര്‍ഗീയ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്നും ജയ്ക് പറയുന്നു.
പുതുപ്പള്ളിയില്‍ വികതസനമാണ് ചര്‍ച്ച ചെയ്യുന്നതെന്നും വികസനം ചര്‍ച്ച ചെയ്യുവാനാണെങ്കില്‍ എത് സ്ഥലത്തും വരുവാന്‍ തയ്യാറാണ്. വികസനം എന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പാര്‍ട്ടികളുടെ അടുക്കള കാര്യം അല്ലെന്നും ജെയ്ക്ക് പറഞ്ഞു.
അതേസമയം പുതുപ്പള്ളിയില്‍ എന്‍എസ്എസ് നിലപാട് വ്യക്തമാക്കി. സമദൂരമെന്ന പരാമ്പരാഗത നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. നിലവില്‍ സ്വീകരിച്ചിരിക്കുന്ന സമദൂരമെന്ന നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. അതേസമയം സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.