കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം. നവംബര്‍ ഒന്ന് മുതല്‍ കെഎസ്ആര്‍ടിസിയാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്കാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ നിയമം നിര്‍ബന്ധമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം നിലവില്‍ എഐ ക്യാമറകളില് ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥനത്ത് സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുപമുതല്‍ ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ 56 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

എംപിമാരുടെയും എംഎല്‍എമാരുടെയും വാഹനങ്ങള്‍ സെപ്റ്റംബര്‍ മാസം 56 നിയമലംഘനം നടത്തി. അപകടമരണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ 14 കോടി 87 ലക്ഷം രൂപ പിഴയായി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.