സുപ്രീം കോടതി ലാവലിന്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിച്ചില്ല, ഒക്ടോബര്‍ 30 പരിഗണിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്‌തേക്കും. വാദം കേട്ട മറ്റു കേസുകളിലെ നടപടികള്‍ നീണ്ടുപോയതിനാലാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാതിരുന്നത്.

സുപ്രീംകോടതിയില്‍ പന്ത്രണ്ടാമത്തെ കേസ് ആയിരുന്നു ലാവലിന്‍ ഹര്‍ജികള്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വാല്‍ ഭുയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ബെഞ്ചിന് മുമ്പില്‍ ലിസ്റ്റ് ചെയ്തിരുന്ന ആദ്യ കേസില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായത്. തുടര്‍ന്ന് ബെഞ്ചിന് ആറ് കേസുകള്‍ മാത്രമാണ് പരിഗണിക്കാന്‍ സാധിച്ചത്.

അതേസമയം കേസി പരിഗണിച്ചിരുന്ന ജസ്റ്റിസ് സൂര്യകാന്ത് ബുധനാഴ്ച മുചതല്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ സുപ്രീം കോടതി ദസ്സറ അവധിക്ക് ശേഷമായിരിക്കും ഹര്‍ജികളില്‍ വാധം കേള്‍ക്കുക. നിലവില്‍ ഒക്ടോബര്‍ 30നാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.