![drown 56](https://thekarmanews.com/wp-content/uploads/2024/06/drown-56.jpg)
മാനന്തവാടി : സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പന്തെടുക്കാനുള്ള ശ്രമത്തിനിടെ ആണ് അപകടം ഉണ്ടായത്. തവിഞ്ഞാൽ വാളാട് മുസ്ലിയാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകീട്ട് 6.40-ഓടെയാണ് സംഭവം.
വാളാട് കൂടൻകുന്ന് മുസ്ലിം പള്ളിക്ക് സമീപത്തുള്ള പുഴയിലായിരുന്നു അപകടം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുഴയിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ പുഴയിലേക്ക് കാൽ തെന്നി വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.
സമീപവാസികൾ നടത്തിയ തിരച്ചിലിൽ കാണാതായ സ്ഥലത്തു നിന്ന് ഏകദേശം ഇരുന്നൂറു മീറ്റർ മാറി 6.50-ഓടെ ആദിലിനെ കണ്ടെത്തി. ഉടൻ തന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.