![parvathy](https://thekarmanews.com/wp-content/uploads/2020/11/parvathy-1.jpg)
അഭിനേത്രിയായും മോഡലായും അവതാരകയായുമായും ശ്രദ്ധേയമായ താരമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളഇലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്.
കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് താരം. അടുത്തിടെ നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.വിമർശനവുമായെത്തിയലർക്ക് ചുട്ടമറുപടിയും നൽകിയിരുന്നു.ഇപ്പോളിതാ വീണ്ടും നിറവയറിലുള്ള നൃത്തവുമായെത്തിയിരിക്കുകയാണ് താരം. ഇത്തവണ ഒറ്റക്കല്ല ഭർത്താവും ഉണ്ട് നൃത്തം ചെയ്യാൻ, ഐശ്വര്യ റായിയും പ്രശാന്തും മത്സരിച്ച് ചുവടുവെച്ച പൂവുക്കൾ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും ചുവടുവെച്ചത്. ബേബിയും നിങ്ങൾക്കൊപ്പം ഡാൻസ് ചെയ്യുന്നുണ്ടാവും, മനോഹരമായ വീഡിയോയാണ് ഇതെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്.എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. പാറൂ, നിന്നെ ഇതാദ്യമായാണ് ഇത്രയും സുന്ദരിയായി കാണുന്നതെന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.
View this post on Instagram
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം.