![manju](https://thekarmanews.com/wp-content/uploads/2021/01/New-Project-40-1.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി.എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഷോയിൽ നിന്ന് പുറത്തെത്തിയതിനുശേഷം ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവർ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ബ്ലാക്കീസ് വ്ളോഗ് എന്ന യുട്യൂബ് ചാനലിലൂടെ മഞ്ജു വീണ്ടും ശ്രദ്ധ നേടുകയാണ്. സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വിശേഷങ്ങളാണ് ഇത്തവണ മഞ്ജു പങ്കു വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചും കാടിനു നടുവില്‍ താമസിച്ചുമുള്ള യാത്രയുടെ വീഡിയോ വൈറലാണ്. നേരത്തേ ശരീരത്തില്‍ ടാറ്റൂ ചെയ്ത വ്ളോഗ് ചെയ്തതിനെ തുടര്‍ന്ന മഞ്ജുവിന് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു.
നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.