![gulam nabi sendoff](https://thekarmanews.com/wp-content/uploads/2021/02/gulam-nabi-sendoff.jpg)
ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന് നല്കിയ യാത്രയയപ്പില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കണ്ണീരണിഞ്ഞ് തൊണ്ടയിടറിയാണ് മോദി യാത്രയയപ്പില്‍ സംസാരിച്ചത് .വാക്കുകള്‍ കിട്ടാതെ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു.
ഗുലാം നബി ഉള്‍പ്പടെ ജനുവരിയില്‍ വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയില്‍ പ്രസംഗിക്കുക ആയിരുന്നു പ്രധാനമന്ത്രി. ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഒരു കുടുംബം കാഷ്മീരില്‍ കുടുങ്ങിയപ്പോള്‍ ആസാദ് നടത്തിയ ഇടപെടലുകള്‍ വിശദീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രി വിതുമ്ബിയത് . ആസാദ് രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു .
ജമ്മുവിലെ മുഖ്യമന്ത്രിയായി ഗുലാം നബി ആസാദും ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദിയും സേവനം അനുഷ്ഠിക്കുന്ന കാലയളവിലുണ്ടായ സംഭവം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രി വികാരാധീനനായത്. ”
കാഷ്മീരില്‍ ഒരു ഭീകരാക്രമണം നടന്നപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള ആളുകള്‍ അവിടെ കുടുങ്ങി. സ്വന്തം കുടുംബാംഗങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഏതുതരത്തിലാണോ ഇടപെടുക, അതേ ഉത്സാഹത്തോടെയാണ് ഗുലാം നബി ആസാദ് ആ വിഷയത്തില്‍ ഇടപെട്ടതെന്നും കൃത്യമായ വിവരങ്ങള്‍ തന്നെ അറിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒപ്പം ഗുലാം നബിയുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും മോദി വിശദീകരിച്ചു. “വര്‍ഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഒരേ സമയം ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നു. ഞാന്‍ മുഖ്യമന്ത്രി ആകും മുന്‍പേ അദ്ദേഹവുമായി ഇടപെട്ടിട്ടുണ്ട്. ഒരു യാഥാര്‍ഥ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്.’- മോദി കൂട്ടിച്ചേര്‍ത്തു