![covid india](https://thekarmanews.com/wp-content/uploads/2021/03/covid-koodunnu-india.jpg)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. രോഗമുക്തി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 41,280 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. 1,14,34,301 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,52,566 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 354 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,62,468 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 6,30,54,353 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,918 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊറോണ രൂക്ഷമാണ്.