![mithun](https://thekarmanews.com/wp-content/uploads/2021/05/New-Project-22-2.jpg)
നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്.ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്
മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.ലോക് ഡൗൺ സമയത്ത് മുൻപ് ഭാര്യക്കും മകൾക്കുമൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളുമായും താരം എത്തിയിരുന്നു. ജീവിതത്തിലെ സുന്ദര നിമിഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബീച്ച് സൈഡിൽ ഇരുന്ന് ഡിന്നർ കഴിക്കുന്ന മിഥുന്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ലക്ഷ്മിക്ക് നേരിടേണ്ടവന്നത് വലിയ സൈബറാക്രമണമാണ്. . പന്നികളോട് ഗുസ്തി പിടിക്കാൻ പോകരുത്. നിങ്ങൾ വൃത്തികെട്ടതാകും പന്നികളെ പോലെ എന്നാണ് മിഥുൻ ആക്രമണത്തിനെതിരെ കമന്റിലൂടെ പ്രതികരിച്ചത്
നിലവിൽ ദുബായിൽ സ്വകാര്യ എഫ്എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് താരം.ഇടയ്ക്കിടെ സിനിമകളിൽ അഭിനയിച്ചും താരം എത്താറുണ്ട്.ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചിത്രത്തിലൂടെയാണ് മിഥുൻ രമേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.മോഹൻലാലും,സംയുക്താ വർമ്മയുമായിരുന്നു ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചത്.തുടർന്ന് നിരവധി സിനിമകളിലൂടെ നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു