![pranav sad](https://thekarmanews.com/wp-content/uploads/2021/06/pranav-sad.jpg)
മലയാളികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാറിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്തുക്കളിലൊരാളായ അനി ഐ.വി. ശശി. പ്രണവിനെ സംവിധായകര്‍ ഇതുവരെയും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിനയമികവ് എല്ലാവരും കാണാനിരിക്കുന്നതേയുള്ളൂവെന്നും അനി പറഞ്ഞു.
‘ലാല്‍ സാറിനൊപ്പം മുമ്പ് പല തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരക്കാറിലാണ് പ്രണവിനൊപ്പം ആദ്യം. ശരിക്കും അതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. നമ്മുടെ സംവിധായകര്‍ അയാളെ ഇതുവരെയും പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
പ്രണവിന്റെ പ്രകടനം കണ്ട് മോഹന്‍ലാലിന്റെയും അമ്മ സുചിത്രയുടെയും കണ്ണ് നിറയുന്നത് താന്‍ കണ്ടുവെന്നും അനി കൂട്ടിച്ചേര്‍ത്തു. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനി. ഒരു പ്രത്യേക സീനിലെ പ്രണവിന്റെ പ്രകടനം ലാല്‍ സാറിന്റെയും സുചിയാന്റിയുടെയും കണ്ണ് നനയ്ക്കുന്നത് ഞങ്ങള്‍ കണ്ടതാണ്. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ മികവ് സിനിമാലോകം കാണാനിരിക്കുന്നതേയുള്ളു,’ അനി പറഞ്ഞു.