![sai](https://thekarmanews.com/wp-content/uploads/2021/07/sai.jpg)
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയില്‍ പാട്ടുകാരനായ മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാം കിരണ്‍ റാം ആയിരുന്നു. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ തെലുങ്ക് റീമേക്ക് ആയ നുവ്വ കവാലി എന്ന ചിത്രത്തിലൂടെയാണ് നടന് അഭിനയ രംഗത്ത് എത്തുന്നത്. വാനമ്പാടി പരമ്പര അവസാനിച്ചിട്ട് കാലം കുറേ ആയെങ്കിലും പത്മിനിയും മോഹന്‍കുമാറും അനുമോളും തംബുരുവുമൊക്കെ പ്രേക്ഷക മനസ്സിലുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സായ് കിരണ്‍ പങ്കുവെച്ച ചിത്രങ്ങളാണ്.
വര്‍ഷങ്ങളായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച പത്മിനിയും മോഹന്‍കുമാറും എന്ന ക്യാപ്ഷനോടെയാണ് സായ് കിരണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരയില്‍ പത്മിനി എന്ന കഥാപാത്രമായി എത്തിയ സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് സായ് കിരണ്‍ പങ്കുവെച്ചത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് പേരെയും മിസ് ചെയ്യുന്നുവെന്നും വാനമ്പാടി ടീം വീണ്ടും ഒന്നിക്കാനായി കാത്തിരിക്കുന്നു എന്നും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.
പരമ്പരയ്ക്കുശേഷം മറ്റ് പരമ്പരകളിലേക്കില്ലെന്നും ഡാന്‍സ് എന്ന തന്റെ പാഷന്റെ പിന്നാലെയാണ് ഇനിയെന്നുമാണ് സുചിത്ര വ്യക്തമാക്കിയിരുന്നു. പറഞ്ഞതു പോലെ തന്നെ പരമ്പരയ്ക്കുശേഷം ഡാന്‍സ് സ്ക്കൂളും മറ്റുമായി തിരക്കിലാണ് സുചിത്ര. ആരാധകരെ പോലെതന്നെ താരങ്ങളും മോഹനേയും പത്മിനിയേയും മിസ് ചെയ്യുന്നുവെന്നാണ് സായ്കിരണ്‍ പറയുന്നത്.