![mar kurilos](https://thekarmanews.com/wp-content/uploads/2021/09/mar-kurilos.jpg)
കോഴിക്കോട്: അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നുമാര് മാര്‍ കൂറിലോസ്.
‘സുവിശേഷം സ്നേഹത്തിേന്റതാണ്, വിദ്വേഷത്തിേന്റതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം. തര്‍ക്കങ്ങള്‍ക്കായി പ്രഭാഷണങ്ങള്‍ ദുരുപയോഗം ചെയ്യരുത്’ -മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ കൂറിലോസ് അഭിനന്ദിച്ചു.