IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്

വിദേശ രാജ്യങ്ങളായ ന്യൂസിലാൻഡ്, U K , കാനഡ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്കു പോകാൻ നടത്തപെടുന്ന IELTS OET പരീക്ഷകളുടെ മറവിൽ കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പ് . IELTS, OET പഠനകേന്ദ്രങ്ങളുടെ മറവിലാണ് വൻ തട്ടിപ്പാണ് നടക്കുന്നത്.OET പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി കൊടുക്കാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങുന്നത് .

ഇത്തരത്തിൽ OET പരീക്ഷയുമായി ബന്ധപ്പെട്ട ഇടപാടിൽ ആറ് മാസം മുൻപ് വടക്കാഞ്ചേരിയിൽ യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികളായത് കോട്ടയം സ്വദേശികളായിരുന്നു. ഈ കേസിൽ തൃശൂർ സ്വദേശിയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് എട്ട് പ്രതികളെ അന്ന് പൊലീസ് പിടികൂടിയത്.

കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശികളായ പാലക്കത്തടത്തിൽ മൊബിൻ (33), പാണൂർ സുനിൽകുമാർ (46), പാറാമറ്റം അജേഷ് (38), വരവുകാലയിൽ വിനോദ് (41),മുത്തേലിക്കൽ റെനീഷ് (36) പാമ്പാടി വെള്ളൂർ ശ്രീരംഗം വീട്ടിൽ ഗോകുൽ (32), വാകത്താനം തൃക്കോതമംഗലം പ്ലാക്കുഴിയിൽ അമൽ മാത്യു (26), പാമ്പാടി വെള്ളൂർ ചിത്രാഭവനിൽ അജയകുമാർ (കണ്ണൻ-33) എന്നിവരെയുമാണ് വടക്കാഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നത്.

മെഡിക്കൽ സംബന്ധമായ ജോലികൾക്ക് ആവശ്യമായ ഒഇടി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി ക്കൊടുക്കാമെന്നു പറഞ്ഞ് പത്താഴക്കുണ്ടിലുള്ള റിസോർട്ടിൽ വച്ച് 3 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തൃശൂരിലെ അറേബ്യൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ഗണേഷ്ജെ.കുമാർ ഡ്രൈവർ ലിബിൻ എന്നിവരെയാണ് തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തിയത്.

തുടർന്ന് 25 ലക്ഷം രൂപ ലഭിച്ച ശേഷം ബാക്കി പണം കൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വാഹനങ്ങളിലായി പ്രതികൾ ഇവരെ തട്ടിക്കൊണ്ടു പോയി അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് തടങ്കലിൽ പാർപ്പിച്ച് ഗണേശിന്റെ വീട്ടുകാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഗണേശിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വടക്കാഞ്ചേരി പൊലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.

OET ചോദ്യപേപ്പർ ചോർത്തലുമായി ബന്ധപ്പെട്ട് വലിയൊരു മാഫിയ എറണാകുളം, കോട്ടയവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടക്കുകയാണ്.

കൂടാതെ വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകൾ എന്നിവ അയച്ചുനൽകും. തുടർന്ന് പൊലീസിന്റെ വ്യാജ യൂണിഫോം ധരിച്ച് സ്കൈപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ അറിയിക്കണം. www.cybercrimegov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.