മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദിലെ ജല സംഭരണിയിൽ ചാണകം കൊണ്ടിട്ട് മലിനമാക്കി, ഒരാൾ അറസ്റ്റിലായി.

 

കണ്ണൂർ/ സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാൻ നടത്തിയ ശ്രമം പുറത്ത്. കണ്ണൂര്‍ ടൗണ്‍ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മസ്ജിദിൽ മുസ്ളീം വിശ്വാസികൾ ആരാധനയ്ക്ക് മുന്നോടിയായി ശുദ്ധി വരുത്തുന്ന ജല സംഭരണിയിൽ ചാണകം കലർത്തുകയാ യിരുന്നു. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറിനെയാണ് അറസ്റ്റ് ചെയ്തത്. ദസ്തകീറിന്റെ വിശദമായി ചോദ്യം ചെയ്ത് വരുന്നു. ഇയാൾ പള്ളിയിൽ കയറി വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തുകയാ യിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.

ഇത്തരത്തിൽ ഒരു സംഭവം പുറത്ത് വന്നപ്പോൾ തന്നെ പിന്നിലെ ഗൂഢാലോചനയേകുറിച്ച് പോലീസിനും സംശയം ഉണ്ടായി. വിഷയം മറ്റൊരു തലത്തിലേക്ക് കൈവിട്ട് പോകാതിരിക്കാൻ പോലീസും അതീവ ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിച്ചു. സാധാരണ ഗതിയിൽ ഇത്തരം ഒരു വിഷയത്തിൽ രാഷ്ട്രീയ മത എതിരാളികൾക്കെതിരേ ആരോപണം ഉയരുമ്പോൾ അത് സംഘർഷത്തിനു കാരണമാവും. എന്നാൽ അധികാരികൾ എല്ലാവരുടേയും സംയമനം പാലിച്ച് ഇക്കാര്യത്തിൽ ഉടനടി കുറ്റവാളിയെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ദസ്തകീറിനെ ചോദ്യം ചെയ്ത് സത്യാവസ്ഥകൾ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്.

പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ ആള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തിയത് പ്രദേശത്ത് വലിയ ആശങ്കയും ചർച്ചക്കും കാരണമാക്കി. മാത്രമല്ല അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറിയിരുന്നു. ഇമാം പ്രസഗിക്കുന്ന സ്ഥലത്തും ചാണകം വിതറി. ഇത് നടക്കുമ്പോൾ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പള്ളിയിൽ ജോലി ചെയ്യുന്നവർ ഉച്ച ഭക്ഷണത്തിനു പുറത്ത് പോയ സമയത്തായിരുന്നു പ്രതിയുടെ വരവും ആക്രമണവും. ഇമാമിന്റെ പ്രസംഗപീഠത്തിനടുത്തും മറ്റുമായി കാര്‍പറ്റില്‍ ചാണകം വിതറുകയാണ് ഉണ്ടായത്. എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം കാരണക്കാരനായ പ്രതിയെ പിടികൂടിയത്. വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, എസിപി ടി കെ രത്‌നാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് ഉടന്‍ സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.