സ്വകാര്യ ബസ് ചാറ്റൽമഴയിൽ റോഡിൽ നിന്ന് തെന്നിമാറി, ഒഴിവായത് വൻദുരന്തം

പാലക്കാട് : ബസ് ചാറ്റൽമഴയിൽ റോഡിൽ നിന്ന് തെന്നിമാറി. വളവ് തിരിഞ്ഞെത്തിയ ബസ് ആണ് തെന്നിമാറിയത്. എന്ത് സംഭവിക്കുന്നുവെന്നറിയാതെ, യാത്രക്കാർ പരിഭ്രമിച്ച നിമിഷങ്ങള്‍. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല, പാലക്കാടായിരുന്നു സംഭവം.

ചാറ്റൽമഴയിൽ ബസിന്റെ ടയർ റോഡിൽ തെന്നിമാറി അപകടത്തിൽ പെടുകയായിരുന്നു. പാലക്കാട് നിന്നും പാലക്കയത്തേക്ക്‌ പോയ ബസ് മൈലംപുള്ളിയിൽ വെച്ചാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് തെന്നിനീങ്ങുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് കുഴി, വൈദ്യുതി പോസ്റ്റ്, സമീപത്തുകൂടി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. നിയന്ത്രണം വിട്ട ബസ് വളഞ്ഞ് തിരിഞ്ഞ്‌ വൈദ്യുതി പോസ്റ്റില്‍ തട്ടി റോഡിന്റെ വശത്ത് ചേർന്ന് നിൽക്കുകയായിരുന്നു.