എറണാകുളത്ത് 52ഗ്രാം എംഡി എം എയുമായി യുവതി അറസ്റ്റിലായി.

കൊച്ചി . എറണാകുളത്ത് എംഡി എം എയുമായി യുവതി അറസ്റ്റിലായി. തിരുവനന്ത പുരം സ്വദേശി അഞ്ജു കൃഷ്ണയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജുവിന്റെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 52ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയിട്ടുള്ളത്.

സംഭവത്തിൽ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പിടിയിലായ അഞ്ജു(29). കാസർകോട് സ്വദേശിയായ സമീറിനൊപ്പമാണ് അഞ്ജു കൃഷ്ണ താമസിച്ചു വന്നിരുന്നത്. ഇവരുടെ ഫ്ലാറ്റിൽ കൊച്ചി സിറ്റി പൊലീസിന്റെ നാർക്കോട്ടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.. സമീറിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.