സഹോദരന്റെ ഭാര്യയുമായി അവിഹിതമില്ലെന്നു തെളിയിക്കാൻ അഗ്നിപരീക്ഷ നേരിട്ട് യുവാവ്

സഹോദരന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപണ വിധേയനായ യുവാവിന് അഗ്നിപരീക്ഷ നാട്ടുകൂട്ടം ശിക്ഷ വിധിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭാര്യയുമായി സഹോദരനായ ഗംഗാധറിന് ബന്ധപ്പെടുന്നുണ്ട് എന്ന നാഗയ്യയുടെ സംശയത്തെ തുടര്‍ന്നാണ് അഗ്നിപരീക്ഷ വിധിക്കുന്നത്.

ഫെബ്രുവരി അവസാനവാരത്തിൽ നടന്ന സംഭവം തെലങ്കാനയിലെ പഴയ വാറങ്കല്‍ ജില്ലയില്‍ ആണ് നടന്നിരിക്കുന്നുന്നത്. വയലില്‍ തീ പിടിപ്പിച്ച ശേഷം അതിലേക്ക് ഇരുമ്പ് ദണ്ഡ് ഇടുകയായിരുന്നു. ശേഷം ഗംഗാധറിനോട് ഗ്രാമവാസികള്‍ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് വെറും കൈയോടെ എടുക്കാന്‍ നാട്ടുകൂട്ടം ആവശ്യപ്പെടുകയാണ് ഉണ്ടായത്.

ഗ്രാമവാസികളുടെ നിര്‍ദേശാനുസരണം ഗംഗാധര്‍ തീ കനലിന് ചുറ്റും തൊഴുകൈയോടെ വലം വെക്കുന്നതിന്റേയും പിന്നീട് ഇരുമ്പ് ദണ്ഡ് എടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. താന്‍ അഗ്നപരീക്ഷ ചെയ്തു എന്നും എന്നാല്‍ പറഞ്ഞത് സത്യമാണ് എന്ന് തെളിയിക്കാന്‍ നാഗയ്യ അഗ്നിപരീക്ഷക്ക് തയ്യാറായില്ല എന്നും ഗംഗാധര്‍ പറഞ്ഞിരിക്കുന്നു.

അഗ്നിപരീക്ഷയില്‍ ഗ്രാമത്തലവന്‍മാര്‍ തൃപ്തരായിരുന്നില്ല. വീണ്ടും വീണ്ടും ഗംഗാധറിനെ കൊണ്ട് അഗ്നിപരീക്ഷ ചെയ്യിപ്പിക്കുകയാണ് ഉണ്ടായതെന്ന് അയാളുടെ ഭാര്യ ആരോപിച്ചു. ഭാര്യ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ഉണ്ടായി. ഒമ്പത് പേര്‍ക്കെതിരെ പരാതി ലഭിച്ചതായി സബ് ഇന്‍സ്‌പെക്ടര്‍ പി ലക്ഷ്മ റെഡ്ഡി പറഞ്ഞിട്ടുണ്ട്.