സ്വന്തം സുജാത തീർന്നു, മകന്റെ പേര് വെളിപ്പെടുത്തി ചന്ദ്രയും ടോഷും

മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും ആൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽമീഡിയ വഴി ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ടിരുന്നു. ‘ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. ഇപ്പോളിതാ തങ്ങളുടെ കുഞ്ഞിന്റെ പേരിനെ പറ്റിയുള്ള വിശേഷങ്ങളുമായിട്ടാണ് ചന്ദ്രയും ടോഷും എത്തിയിരിക്കുന്നത്.

സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിക്കുന്നതോടെ പ്രണയത്തിലാവുന്ന നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഒരൊറ്റ സീരിയൽ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നിന്നിരുന്ന നടി ചന്ദ്ര വർഷങ്ങളോളം അഭിനയത്തിൽ നിന്നും വിട്ട് നിന്നിരുന്നു.ശേഷം നടിയുടെ തിരിച്ച് വരവിൽ ചെയ്ത സീരിയലാണ് സ്വന്തം സുജാത. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിൽ സുജാത എന്ന നായിക വേഷമായിരുന്നു ചന്ദ്രയുടേത്. വീട്ടമ്മയായ സുജാത ഭർത്താവിന്റെ വഞ്ചനയിൽ ഒറ്റപ്പെടുകയും പിന്നീട് റേഡിയോ ജോക്കിയായി മാറുകയും ചെയ്യുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. ഇടയ്ക്ക് സുജാതയുടെ മറ്റൊരു നായകന്റെ വേഷത്തിലേക്കാണ് ടോഷ് ക്രിസ്റ്റിയുടെ ആദം ജോൺ കടന്ന് വരുന്നത്.

മകന്റെ പേര് ഇതുവരെ പറയാത്തതിനാൽ എല്ലാവരും അത് ചോദിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ വീട്ടുകാരില്ലാതെ ആ ചടങ്ങ് നടത്തേണ്ടി വന്നുവെന്നാണ് താരങ്ങൾ പറഞ്ഞത്. സ്വന്തം സുജാത സീരിയലിന്റെ പാക്കപ്പ് ചടങ്ങിൽ വച്ച് മകന്റെ പേര് വെളിപ്പെടുത്തേണ്ട സാഹചര്യം വന്നപ്പോൾ പറയുകയായിരുന്നു. അതിവിടെ പറയാമെന്ന് പറഞ്ഞാണ് താരങ്ങളെത്തിയത്.

മാർച്ച് പന്ത്രണ്ടിനാണ് സ്വന്തം സുജാത സീരിയൽ അവസാനിക്കുന്നത്. ഇതിനെ പറ്റി സംവിധായകൻ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ചാനലിന് വലിയ മുതൽക്കൂട്ടായി മാറിയ സീരിയലായിരുന്നു സ്വന്തം സുജാത. 64 ദിവസത്തെ എപ്പിസോഡ് കൊണ്ട് ഇത് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടിയ്ക്ക് മുകളിൽ മുന്നോട്ട് പോയിരിക്കുകയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് വിജയമാണ്.

മാത്രമല്ല ഈ സീരിയലിലൂടെ എല്ലാവരുടെയും ആകെ സ്വത്തായി മാറിയ ഒരാളുണ്ട്. അത് ടോഷിന്റെയും ചന്ദ്രയുടെയും കുഞ്ഞാണെന്നാണ് സംവിധായകൻ പറയുന്നത്. ആ കുഞ്ഞാണ് ഇന്ന് കേക്ക് മുറിക്കുന്നതെന്ന് പറഞ്ഞ സംവിധായകൻ പേരിനെ പറ്റി ചോദിച്ചു. പേരിത് വരെ ഇടാത്തത് കൊണ്ട് സാരമില്ലെന്ന് പറഞ്ഞെങ്കിലും പേര് ഇവിടെ വെളിപ്പെടുത്താമെന്നായി താരങ്ങൾ.

അങ്ങനെ കുഞ്ഞിന് അയാൻ ടി ടോഷ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ചന്ദ്ര പറയുന്നു. ദൈവത്തിന്റെ സമ്മാനം എന്നാണ് കുഞ്ഞിന്റെ പേരിനർഥം. ഞങ്ങളുടെ മാതാപിതാക്കളോട് അനുവാദം ചോദിക്കുന്നില്ല. കാരണം ചന്ദ്രയുമായി കണ്ടുമുട്ടാനും ഇങ്ങനൊരു ജീവിതവുമായി മുന്നോട്ട് പോവാനും സാധിച്ചത് സ്വന്തം സുജാത കാരണമാണ്. അതിന് എല്ലാവരോടും നന്ദി പറയുകയാണ്. രണ്ട് പേരും സൂപ്പറാണ്. സീരിയൽ ഇടയ്ക്ക് ബോറടിപ്പിച്ചെങ്കിലും നിങ്ങൾക്ക് ഇതിലൂടെ ഒന്നിക്കുവാൻ ഈ സീരിയൽ നിമിത്തമായി. അതിൽ വലിയ സന്തോഷമുണ്ട്. ഇനിയും നല്ല പ്രൊജക്ട് ചെയ്യാൻ സാധിക്കട്ടേ. ഇടയ്ക്ക് വീഡിയോസ് അപ്ലോഡ് ചെയ്യണം.അങ്ങനെ എങ്കിലും നിങ്ങൾ ഒരുമിച്ചുള്ളത് കാണാമല്ലോ. അതുപോലെ ചന്ദ്രയും ടോഷും വീണ്ടും സീരിയലുകളുടെ ഭാഗമാവണം. കുഞ്ഞുണ്ടെന്ന് കരുതി ചന്ദ്ര പിന്നിലേക്ക് മാറരുത്, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

2021 നവംബർ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാ​ഗത്തിൽ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതം അറിയിച്ചു. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവുമാണ് ചടങ്ങുകൾ നടന്നത്. വിവാഹ ശേഷമാണ് താര ദമ്പതികൾ യൂട്യൂബ് ചാനൽ തുടങ്ങിയതും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങിയതും.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.