മുടിവെട്ടാൻ പോയ യുവാവ് ഒന്നേകാൽ ലക്ഷത്തിന്റെ കടക്കെണിയി, പണമടയ്ക്കാൻ ലോണെടുത്തു, നടന്നത് ഇങ്ങനെ

മുടിയൊക്കെ വെട്ടി സുന്ദരനാവാൻ സലൂണിൽ പോയ ലി യുവാവിനെ കാത്തിരുന്നത് മുട്ടൻ പണി. യുവാവ് മനസ്സിൽ പോലും ചിന്തിച്ചില്ല ഇത്തരമൊരു കെണി. മണിക്കൂറുകൾ കൊണ്ട് യുവാവ് ലക്ഷങ്ങൾ‍ കടബാധ്യത ഉള്ള ഒരാളായി മാറുകയായിരുന്നു. എല്ലാത്തിനും കാരണമായത് മുടി വെട്ടാനുള്ള യുവാവിന്റെ തീരുമാനമായിരുന്നു എന്നതാണ് യാഥാർഥ്യം.

ഒരു സുഹൃത്ത് നൽകിയ 230 രൂപ വിലയുള്ള ബെയ്‌ജിക്‌സിംഗ് ഹെയർ സലൂൺ ഗിഫ്റ്റ് കാർഡുമായിട്ടായിരുന്നു യുവാവ് സലൂണിൽ മുടി വെട്ടാൻ പോകുന്നത്. ചൈനയിലെ റസ്റ്റോറന്റ് ജീവനക്കാരനായ യുവാവ് ഗിഫ്റ്റ് കാർഡുമായി പണം കൊടുക്കാതെ മുടി വെട്ടാമല്ലോ എന്ന സന്തോഷത്തിലായിരുന്നു. അവിടെ എത്തി ​ഗിഫ്റ്റ് കാർഡ് കാണിച്ചപ്പോൾ സലൂണിലെ ജീവനക്കാരൻ അദ്ദേഹത്തെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി.

തുടർന്ന് ഒരു ജീവനക്കാരൻ യുവാവിന്റെ മുഖത്ത് സ്കിൻ ലോഷൻ പുരട്ടി. ലോഷൻ ബോട്ടിലിന് കുപ്പി ഒന്നിന് 4,582 രൂപ വിലയുള്ളതായിരുന്നു. അത് ജീവനക്കാരൻ പറയുകയും ഉണ്ടായി. സലൂണിന്റെ മാനേജർ റസ്റ്റോറന്റ് യുവിവിന്റെ അടുത്ത് സംസാരിച്ചു. മറ്റ് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് 57,571 രൂപയുടെ മറ്റൊരു സമ്മാന കാർഡ് വാങ്ങാൻ മാനേജർ യുവാവിനോട് പറയുകയാണ് ഉണ്ടായത്.

പിന്നെ സലൂണിലെ ജീവനക്കാരൻ യുവാവിന്റെ മുടി വെട്ടാൻ തുടങ്ങി. മുടി വെട്ടുന്നതിന് മുമ്പ്, അവർ ഒരു വിലവിവരപ്പട്ടിക അദ്ദേഹത്തിന് നൽകുകയും ചെയ്തിരുന്നു. തന്റെ കണ്ണട ധരിക്കാത്തതിനാൽ അദ്ദേഹത്തിന് അത് കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മുടി വെട്ടിക്കഴിഞ്ഞ് ബിൽ കണ്ടപ്പോൾ യുവാവ് ഞെട്ടിപ്പോയി. 1.15 ലക്ഷം രൂപയാണ് മുടി വെട്ടാൻ ചെലവായിരിക്കുന്നത്. ബില്ലടയ്‌ക്കാൻ തന്റെ പക്കൽ പണമില്ലെന്ന് യുവാവ് സലൂൺ ജീവനക്കാരോട് പറഞ്ഞു. ഇതോടെ അവർ യുവാവിന് ഒരു മാർ​ഗം പറഞ്ഞുകൊടുത്തു. തൽക്ഷണ വായ്പയ്ക്ക് അപേക്ഷിക്കാൻ അവർ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തന്റെ ഫോണിൽ തൽക്ഷണ ലോണിന് അപേക്ഷിക്കാൻ സലൂൺ തൊഴിലാളികൾ തന്നെ യുവാവിനെ നിർബന്ധിക്കുകയായിരുന്നു.

ഒരു ജീവനക്കാരൻ യുവാവിന്റെ ഫോൺ എടുത്ത് പേരിൽ ലോണിന് അപേക്ഷിച്ചു. അപ്പോഴാണ് താൻ സലൂണിൽ കുടുങ്ങിയതായി ലി തിരിച്ചറിയുന്നത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തനിക്ക് സംഭവിച്ച കാര്യം പറയാൻ ഒരു പ്രാദേശിക ടിവി നെറ്റ്‌വർക്കുമായി ബന്ധപ്പെടുകയുണ്ടായി. സംഭവത്തിന് ശേഷം സലൂൺ അടച്ചിട്ടിരിക്കുകയാന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 230 രൂപ ലാഭിക്കാമെന്ന് കരുതിയ ഈ യുവാവ് ചെന്നുപ്പെട്ടത് വലിയ ചതിക്കുഴിയിലേക്കായിരുന്നു.