പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് 17കാരിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

പത്തനംതിട്ട. 17 കാരിയെ മര്‍ദ്ദിച്ച കേസില്‍ മുന്‍ ആണ്‍ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേര്‍ പോലീസ് പിടിയില്‍. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ പേരിലാണ് മര്‍ദ്ദനം ഉണ്ടായത്. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ചായിരുന്നു ഇവര്‍ 17 കാരിയെ ആക്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടുയുടെ മുന്‍കാമുകന്‍ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെയാണ് പോലീസ് പിടികൂടയത്.

വീട്ടിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഇവര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. മര്‍ദ്ദനത്തിന് കാരണം പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍ന്മാറിയതാണ്. വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്തു.

അടിയേറ്റ് നിലത്ത് വീണ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് നെഞ്ചിലും കഴുത്തിലും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു. ശേഷം ബൈക്കില്‍ പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.