തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല, അവള്‍ക്കൊപ്പംമാത്രമെന്ന് ആഷിഖ് അബു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ താരങ്ങള്‍ കൂറുമാറിയിരിക്കുകയാണ്.ഇതിനിടെ ഇരയ്ക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തുന്നുണ്ട്.രെവതി,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ സംവിധായകന്‍ ആഷിഖ് അബുവും ഇരക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും.അവള്‍ക്കൊപ്പം മാത്രം.-ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബുവിന്റെ കുറിപ്പ് ഇങ്ങനെ,’തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും.നിയമസംവിധാനത്തെ,പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു.ഈ കേസിന്റെ വിധിയെന്താണെങ്കിലും,അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും.#അവള്‍ക്കൊപ്പംമാത്രം.’‘സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിന്‍വലിച്ചു.അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല.ഇപ്പോള്‍ സിദ്ദിഖും ഭാമയും.സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം.പക്ഷേ ഭാമ?’-രേവതി കുറിച്ചു.