ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ.
ഷൂട്ടിം​ഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും ശ്രദ്ധിച്ച് വേണമെന്ന് ജനങ്ങളും വിമർശിക്കുന്നു.

ഇപ്പോൾ, ഷെയിൻ നി​ഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നടത്തിയ പരാമർശങ്ങളാണ് വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നടി മഹിമാ നമ്പ്യരെ പരിഹസിക്കാൻ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയിൻ നി​ഗം ഇകഴ്‌ത്തി സംസാരിച്ചതാണ് പുതിയ വിഷയം.

ടൻ ബാബുരാജ് നടി മഹിമ നമ്പ്യാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഷെയ്‌നിന്റെ ഈ പ്രവർത്തിയെ നഖശിഖാന്തം വിമർശിക്കുകയാണ് പ്രേക്ഷകർ. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെ സ്വന്തം പടത്തിന്റെ പ്രൊമോഷൻ വേദിയിൽ കയറി ഇരുന്നു ആക്ഷേപിക്കുന്നതിലെ അപാകത പോലും തിരിച്ചറിയാൻ ഉള്ള ബോധം ഇല്ലേയെന്നാണ് ചോദ്യമുയരുന്നത്. മരണപ്പെട്ട സ്വന്തം പിതാവ് അബിയുടെ പേര് കളഞ്ഞുകുളിക്കുകയാണ് ഷെയ്ൻ എന്ന് വരെ വിമർശനം ശക്തമാകുന്നുണ്ട്.