ബോട്‌സ്വാനയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

തൃശൂര്‍: പ്രവാസ ലോകത്ത് നോവായിരിക്കുകയാണ് മലയാളി ദമ്പതികളുടെ മരണം. ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ ഗാര്‍ബോണിലുണ്ടായ വാഹനാപകടത്തിലാണ് തൃശൂര്‍ വല്ലച്ചിറ സ്വദേശികളായ ദമ്പതികള്‍ മരിച്ചത്. മേലായില്‍ വീട്ടില്‍ സുകുമാരന്‍ മേനോന്റെ മകന്‍ 29കാരന്‍ ദീപകും ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ 25കാരി ഗായത്രിയുമാണ് മാരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് എത്തിയ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ബോട്‌സ്വാനയിലെ സ്വകാര്യ കമ്പനിയില്‍ 3 വര്‍ഷമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപക്. സംസ്‌കാരം പിന്നീട്. ദീപക്കിന്റെ അമ്മ: സുശീല.