മലപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ, മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്

മലപ്പുറം. യവാവ് മലപ്പുറം തിരൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ പോലീസ് പിടികൂടി. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് പോലീസ് പിടിയിലായത്. സ്വാലിഹ് എന്ന യുവാവിനെ മര്‍ദ്ദിച്ചത് താനും പിതാവും സഹോദരങ്ങളും ചേര്‍ന്നാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സ്വാലിഹും സുഹൃത്തുക്കളും പ്രദേശത്ത് ലഹരി വില്‍ക്കുന്നത് ആഷിഖ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നീട് സ്വാലിഹിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നും 100 മീറ്റര്‍ അകലെയുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. അതേസമയം സംഭവത്തില്‍ പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.