സെന്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്രേസ്യായുടെ തിരുന്നാൾ സമാപിച്ചു

മാഹി. സെന്റ് തെരേസാ ദേവാലയത്തിലെ അമ്മ ത്യേസ്യാ പുണ്യവതിയുടെ തിരുന്നാൾ സമാപിച്ചു. ഓക്ടോബർ അഞ്ച് മുതൽ 22 വരെയാണ് തിരുന്നാൾ നടന്നത്. ജാതിമതഭേദമില്ലാതെ ആയിരക്കണക്കിന് വിശ്വാസികളാണ് 18 ദിവസം നീണ്ടു നിന്ന ആഘോഷത്തിൽ പങ്കെടുത്തത്. ഞായറാഴ്ച ഉച്ചയോടെ പൊതുവണക്കത്തിന് വെച്ച തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റിയതോടെയാണ് തിരുന്നാൾ മഹോത്സവം സമാപിച്ചത്.

കത്തോലിക്കാ സഭയിലെ ആദ്യത്തെ വനിതാ വിശുദ്ധ കൂടിയായ അമ്മ ത്രേസ്യയുടെ തിരുനാൾ ആ ഘോഷത്തോടൊപ്പം മാഹിയിൽ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തിന്റെ മൂന്നാറാം വാർഷികവും ഇത്തവണ ആചരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

14 ന് രാത്രിയിൽ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടന്നു. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് കനത്ത മഴയെയും അവഗണിച്ച് നഗരപ്രദക്ഷിണത്തിൽ പങ്കെടുത്തത്. 15 ന് പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം നടന്നു. ഇന്ന് രാവിലെ 10.30-നുള്ള ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. പോൾ പേഴ്സി ഡിസിൽവ കാർമികത്വം വഹിച്ചു.. ഉച്ചകഴിഞ്ഞ് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ തിരുസ്വരൂപം അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാളാഘോഷം സമാപിച്ചു.

മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട്, സി.ഐ.മാരായ ആർ.ഷൺമുഖം, ബി.ബി.മനോജ്, എസ് ഐമാരായ റെനിൽ, അജയകുമാർ, ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് മാഹിയിൽ ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയ്ക്കായി കൂടുതൽ പോലീസ് സംഘവും പുതുച്ചേരിയിൽ നിന്നും മാഹിയിൽ എത്തിയിരുന്നു. പോക്കറ്റടിക്കാരെ നിരീക്ഷിക്കാൻ പ്രത്യോക ക്രൈം സ്ക്വാഡും പള്ളി പരിസരത്ത് ഉണ്ടായിരുന്നു.