മൂന്നുവളകൾക്കായി അയൽവാസിയായ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ

ആലപ്പുഴ. സംസാരിക്കുവാന്‍ സാധിക്കാത്ത കിടപ്പ് രോഗിയായ വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണം കവര്‍ന്ന കേസിലെ പ്രതിയായ 58 കാരിയായ മേഴ്‌സിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണത്തിനായി അയല്‍വാസിയായ ചാലുമാട്ടുതറ അമ്മിണി ഗോപിയെയാണ് മേഴ്‌സി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മേഴ്‌സിയെ പോലീസ് വിശദമായി ചോദ്യം ചെയ്തതോട പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

വെള്ളിയാഴ്ചയാണ് മേഴ്‌സി കിടപ്പരോഗിയായ അമ്മിണിയെ ആക്രമിച്ചത്. അമ്മണി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ മേഴ്‌സിഅവരുടെ രണ്ടേകാല്‍പ്പവന്‍ വരുന്ന വളകള്‍ ഊരി എടുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കിടപ്പ് രോഗിയാണെങ്കിലും അമ്മണി കഴിയുന്ന രീതിയില്‍ പ്രതിരോധിച്ചു. തുടര്‍ന്ന് മേഴ്‌സി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്മിണിയെ ആക്രമിക്കുകായായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ എത്തിയ മറ്റൊരു അയല്‍വാസിയാണ് അമ്മിണിയെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മിണിയുടെ മുഖത്തും ചെവിക്കുമാണ് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അമ്മിണി അപകടനില തരണം ചെയ്തിട്ടില്ല. അതേസമയം ആഭരണം മോഷ്ടിച്ചത് ആര് എന്ന് പോലീസ് ചോദിച്ചപ്പോള്‍ മേഴ്‌സി എഴുതി കാട്ടുകയായിരുന്നു. അതേസമയം മേഴ്‌സിക്കൊപ്പം രണ്ട് പേര്‍കൂടെയുണ്ടെന്നാണ് അമ്മിണി എഴുതിക്കാട്ടിയത്.