കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ആക്ഷേപം, യുവതി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി. പഞ്ചാബിലെ തല്‍വാരയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ ചൊല്ലി കുടുംബാഗങ്ങളില്‍ നിന്നും നിരന്തരം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തു. 43 വയസ്സുകാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു ബന്ധു നിരന്തരം ആക്ഷേപിച്ചിരുന്നതായി പ പറയുന്നു.

യുവതി ആത്മഹത്യ ചെയ്യുന്ന ദിവസം പോലും ഇയാള്‍ ഇവരെ മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.