ആ പെണ്ണ് കൊള്ളാം അളിയാ എന്ന് കൂട്ടുകാര് പറഞ്ഞു, എന്റെ ചില കോമഡികളൊക്കെ എടുത്തപ്പോൾ അവളതിൽ വീണു, കൃഷ്ണശങ്കർ

അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കർ. പ്രേമത്തിലെ ജോർജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കർ അവതരിപ്പിച്ചിരുന്നത്. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം..

ഹൈസ്ക്കൂളിൽ പഠിക്കുമ്പോള്ട ഞാൻ കുറെ നാൾ ഒരു പെൺകുട്ടിയുടെ പുറകെ നചന്നെങ്കിലും അവൾ എന്റെ പ്രണയത്തിൽ വീണില്ല. ആ സമയത്താണ് നീനയെ ആദ്യമായി കാണുന്നത്. ജൂനിയറായിരുന്നു.. കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാൻ. ഞാൻ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു. ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന കുട്ടിയ്ക്കും എന്നോട് ഇഷ്ടം. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഞാൻ മറ്റൊരു സ്‌കൂളിലേക്ക് പോയി. അവിടെയും അല്ലറ ചില്ലറ പ്രണയങ്ങളുണ്ടായിരുന്നു.

പ്ലസ്ടു കഴിഞ്ഞ ശേഷവും നീനയുടെ വിളി തുടർന്നു. ഡിഗ്രി അവസാന വർഷമായപ്പോൾ എന്തോ കാര്യത്തിന് ഞങ്ങൾ ഉടക്കി. ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് അവൾ പറഞ്ഞു. ആലുവയിൽ വേറെ പെൺകുട്ടികളൊന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ ഞാൻ വിളിക്കൂയെന്ന് ഞാനും പറഞ്ഞു. ഒരു ദിവസം അച്ഛൻ എനിക്ക് ജോലി ശരിയാക്കി തന്നു ദുബായിൽ എനിക്കങ്ങോട്ട് പോകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു.എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന ഒരു ദിവസം നീനയെ വിളിക്കാൻതീരുമാനിച്ചു. ഈ സമത്ത് അവളുണ്ടെങ്കിൽ ആശ്വാസമാകുമെന്ന് തോന്നി. അപ്പോൽ തന്നെ എന്റെ മൊബൈലിലേക്ക് നീനയുടെ കോൾ വന്നു. ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നുവെന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെൺകുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം. അന്ന് മുതൽ നീന എന്റെ കൂടെയുണ്ട്

റെഡ് വൈൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അൽഫോൺസ് പുത്രന്റെ നേരത്തിലൂടെയാണ് കൃഷ്ണ ശങ്കർ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലോ പോയിന്റ്, ഭയ്യ ഭയ്യ, എന്നീ സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേമത്തിലെ കോയ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്.