കൂടെ അഭിനയിച്ച നായികമാരോടെല്ലം പ്രണയം തോന്നിയിട്ടുണ്ട്- സൈജു കുറുപ്പ്

മലയാള സിനിമയിൽ നായകനായും സ്വഭാവ നടനായുമൊക്കെ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൈജു കുറുപ്പ്. സിനിമയിലെത്തിപതിനാല് വർഷം പൂർത്തിയാക്കിയ താരം നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മയൂഖം, ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള നിരവധി സിനിമകളിലെ കഥാപാത്രങ്ങൾ ഇന്നും പ്രക്ഷകരുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്. ഇപ്പോഴിത സിനിമയിൽ പ്രണയം തോന്നിയ നായികമാരെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സൈജു കുറുപ്പ്.

‘ഞാൻ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഒന്നിച്ച്‌ അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. മമ്ത മോഹൻദാസാണ് ആദ്യ നായിക. മയൂഖത്തിൽ എന്നെ പോലെ തന്നെ മമ്തയും പുതുമുഖമായിരുന്നല്ലോ സിന്ധു മേനോൻ, രമ്യ നമ്പീശൻ, മാനസ, രസ്ന തുടങ്ങിയ നിരവധി നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്’.മലയാളത്തിൽ സത്യൻ അന്തിക്കാട് ജോഷി പ്രിയദർശൻ കമൽ എന്നിവരുടെ സിനിമകൾ ഇഷ്ടമാണ്. ഹിന്ദിയിൽ അനുരാഗ് കശ്യപ്, രാം ഗോപാൽ വർമ്മ, രാജ് കൻവർ തുടങ്ങിയ സംവിധായകർ. സമാന്തര സിനിമകളും കച്ചവട സിനിമകളും എനിക്ക് ഒരു പോലെ ഇഷ്ടമാണ്

തന്റെ കരിയറിന്റെ തുടക്കകാലത്ത് ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടുപോയത് മൂലം ചില സിനിമകൾ നഷ്ടമായെന്ന് സൈജു കുറുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിൽ ഏറ്റവും പ്രധാനമായ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്ത്പൊട്ട്’ എന്നും അതിൽ ഇന്ദ്രജിത്ത് ചെയ്ത പ്രതിനായക വേഷം ചെയ്യാൻ ആദ്യം തന്നെയാണ് സമീപിച്ചതതെന്നും സൈജു കുറുപ്പ് പറയുന്നു. ട്രിവാൻഡ്രം ലോഡ്ജി’ലാണ്‌ ഞാൻ ആദ്യമായി ഒരു കോമഡി കഥാപാത്രം ചെയ്യുന്നത്. അത് വലിയ ധൈര്യമാണ് നൽകിയത്. ആ സിനിമ എല്ലാ അർത്ഥത്തിലും വിജയിച്ചു. അതിനു ശേഷം കഥാപാത്രങ്ങൾ സെലക്റ്റ് ചെയ്യുന്നതിൽ വലിയ ആത്മവിശ്വാസം കൈവന്നെന്നുംതാരം കൂട്ടിച്ചേർത്തു