നന്ദനയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി; ആറ് ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ് നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചു

തിരുവനന്തപുരം. കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകള്‍ നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് വാങ്ങിനല്‍കി സുരേഷ് ഗോപി. നന്ദന ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ്. ദിവസവും പലതവണ പരിശോധനകള്‍ നടത്തണം. എന്നാല്‍ ഇന്‍സുലന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും.

സുരേഷ് ഗോപി വയനാട് സന്ദര്‍ശിച്ചപ്പോള്‍ നന്ദനയുടെ മാതാപിതാക്കള്‍ സുരേഷ് ഗോപിയെ കാണുവാന്‍ എത്തിയിരുന്നു. നന്ദനയുടെ കഷ്ടതകള്‍ മനസ്സിലാക്കിയ സുരേഷ് ഗോപി ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കാം എന്ന് ഉറപ്പ് നല്‍കി. ആറ് ലക്ഷം രൂപ വില മതിക്കുന്ന ഈ ഉപകരണം അമേരിക്കയില്‍ നിന്ന് വരുത്തിയതാണ്.

സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇന്‍സുലിന്‍ പമ്പ് നന്ദനയ്ക്ക് നല്‍കി. ബുധനാഴ്ച തന്നെ ഇത് ,ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ നന്ദനയുടെ ശരീശത്തില്‍ ഘടിപ്പിച്ചു.