ആൺകുട്ടിയോ പെൺകുട്ടിയോ? ചോദ്യവുമായി മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്. ഇപ്പോളിതാ പുത്തൻ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് മൃദുല, വാക്കുകളിങ്ങനെ

നിറ വയറുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം ആൺ കുഞ്ഞ് ആയിരിയ്ക്കുമോ പെൺകുഞ്ഞ് ആയിരിയ്ക്കുമോ എന്ന് ചോദിച്ച് എത്തിയിരിയ്ക്കുകയാണ് മൃദുല. റോസ് അന്നാസ് ഡിസൈൻ ചെയ്ത വസ്ത്രമാണ് മൃദുല ധരിച്ചിരിയ്ക്കുന്നത്. ടി ഷർട്ടിൽ എഴുതിയിരിയ്ക്കുന്നത് ‘its boy or girl’ എന്നാണ്. സഹോദരി പാർവ്വതിയാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്.നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ആൺ കുഞ്ഞ് ആയാലും പെൺ കുഞ്ഞ് ആയാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കട്ടെ എന്നാണ് ചിലർ കമന്റിട്ടിരിക്കുന്നത്.

ബേബി ഷോവർ ചടങ്ങിൽ മൃദുലയോടും യുവയോടും ഏത് കുഞ്ഞ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ യുവ ആദ്യം പറഞ്ഞത് ആൺകുഞ്ഞ് എന്നായിരുന്നു. എന്നാൽ പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയാൽ മതി എന്നായി. മൃദുലയ്ക്കും അതേ ആഗ്രഹമാണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.