അമല പോള്‍ രണ്ടാമതും വിവാഹിതയായി

നടി അമലപോള്‍ വീണ്ടും വിവാഹിതയാണെന്ന് റിപ്പോര്‍ട്ട്. ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്.

ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ തന്റെ കഥയിലെ നായകന്‍ ആരാണെന്ന് അമല തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഭവ്‌നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതും അമലയുടെ പ്രണയ നായകന്‍ ഭവ്‌നിന്ദറാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് അമലയോ ഭവ്നിന്ദര്‍ സിംഗോ പ്രതികരിച്ചിട്ടില്ല.

ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്.പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.