സഹോദരൻ ഒരു വശം തളർന്ന് കിടപ്പിലാണ്, ആഴ്ചയിൽ രണ്ട് ഡയാലിസുസുകൾ വേണം- അംബിക റാവു

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അംബിക റാവു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ സഹസംവിധായികയായും പ്രവർത്തിച്ചു.

നടിയും സഹസംവിധായികയുമായൊക്കെ തിളങ്ങിയ താരത്തിന്റെ ജീവിതം ഇപ്പോൾ ദുരിതക്കയത്തിലാണ്. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് വളരെക്കാലമായി അംബിക ചികിത്സയിലായിരുന്നു.. എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്നത് സഹോദരൻ അജിയാണ്.. അടുത്തിടെ സ്ട്രോക്ക് വന്ന് അജിയും കിടപ്പിലായി. ഇപ്പോളിതാ തുടർ ചികിത്സക്കുള്ള സഹായം അഭ്യർത്ഥിക്കുകയാണ് താരം.

സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടിൽ ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായി സഹോദരൻ അജി ആണ് ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ അജിയും സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി. അതിനാൽ ആശുപത്രി ചെലവ് പോലും കണ്ടെത്താനാകാതെ അത്യന്തം പ്രതിസന്ധിയിൽ ആണ് അംബിക.

സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരുൾപ്പെടുന്ന തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ ഉളളത്.Ambika Rao, SB A/c 10626756268, Poonkunnam Branch,, Trissur, IFSC -code SBIN0016080