കുഞ്ഞ് വയറിൽ കൈപിടിച്ച് ദർശന, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു.അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്.

അടുത്തിടെയാണ് താരം വിവാഹിതയായത്. രഹസ്യവിവാഹം ആയിരുന്നു. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭർത്താവ്. കുറെ വർഷങ്ങളായി തങ്ങൾ സൗഹൃദത്തിൽ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും ഇരുവരും പറഞ്ഞിരുന്നു.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദർശന. സോഷ്യൽ മീഡിയയിലൂടെ ദർശനയുടെ സന്തോഷനിമിഷം വൈറലായിക്കൊണ്ടിരിക്കുകയാണ്.ഞ്ഞുവയറിൽ തലോടിയുള്ള ചിത്രത്തിനൊപ്പമായാണ് താരം വിശേഷം പങ്കുവെച്ചത്. താരം ഗർഭിണിയാണോയെന്നായിരുന്നു അടുത്തിടെ ആരാധകർ ചോദിച്ചത്. ഒരു കുഞ്ഞിന്റെ കൈയ്യുടെ ചിത്രവുമായി താരമെത്തിയിരുന്നു. എനിക്ക് ഇനിയും നിന്നെ കാത്തിരിക്കാനാവില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്.നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമൻറുകളുമായെത്തിയിട്ടുള്ളത്.