നടി ധന്യ ബാലകൃഷ്ണ സംവിധായകന്റെ കരുതൽ തടങ്കലിൽ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടി ധന്യ ബാലകൃഷ്ണ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളി, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധന്യ മലയാളത്തിൽ എത്തിയത്.

ലവ് ആക്ഷൻ ഡ്രാമയിൽ പ്രിയ എന്ന കഥാപാത്രമായി എത്തിയത് ധന്യ ആയിരുന്നു. മലയാളത്തിലേക്ക് എത്തുന്നതിനെ മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ധന്യ. കർണാടക സ്വദേശിനിയായ ധന്യ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം ഏഴാം അറിവിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ സുഹൃത്തായാണ് ധന്യ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ച ധന്യക്ക് പിന്നീട് കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. നീതാനെ എൻ പൊൻവസന്തം, നയൻ‌താര നായികയായ ആറ്റ്ലീയുടെ രാജ റാണി തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലേക്കും കന്നഡത്തിലേക്കും പിന്നീട് ചേക്കേറിയ താരം തെലുങ്കിൽ തന്റേതായ ഇടം നേടി. തുടർന്നാണ് മലയാളത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ, നടിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തെലുങ്കിലെ മറ്റൊരു നടി. തമിഴ്, തെലുങ്ക് സംവിധായകനായ ബാലാജി മോഹനുമായി പ്രണയത്തിലായ നടി ഈ വർഷം ആദ്യം സംവിധായകനെ വിവാഹം കഴിച്ചെന്നാണ് നടി കൽപിക യുടെ വെളിപ്പെടുത്തൽ. മാത്രമല്ല നടി കൽപിക വാക്കുകളിൽ താരം സംവിധായകന്റെ കരുതൽ തടങ്കലിൽ ആണെന്നാണ് വാർത്തകൾ പറന്നിരിക്കുന്നത്.

വിവാഹം കഴിച്ച് ഇത്ര നാളായിട്ടും ഇരുവരും അത് പരസ്യപ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല. നടി പൂർണമായും സംവിധായകന്റെ നിയന്ത്രണത്തിൽ ആണെന്നും അതുകൊണ്ട് തന്നെ താരത്തെ സിനിമാ പ്രമോഷനുകൾക്ക് പോലും വിടുന്നില്ലെന്നാണ് കൽപികയുടെ ആരോപണം. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. നേരത്തെ വിവാഹത്തിനായിരുന്ന ബാലാജി 2017 ൽ വിവാഹമോചനം നേടിയിരുന്നു. കൽപികയുടെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം തീർക്കുകയായിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്ന വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ധന്യ തന്റെ ഇൻഫ്ളുവൻസ് ഉപയോഗിച്ച് അഭിമുഖം നീക്കിയതാണെന്നാണ് കൽപിക ഉന്നയിച്ചിരിക്കുന്ന പുതിയ ആരോപണം എന്നതാണ് ശ്രദ്ധേയം.

‘ധന്യ കഴിഞ്ഞ രാത്രി പലതവണ തന്നെ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും അവർ എന്നെ ഭയപ്പെടുത്താൻ ശ്രമക്കുകയാണോ അതോ ഭയപ്പെട്ടിട്ടാണോ എന്തായാലും തനിക്ക് ആരെയും ഭയമില്ലെന്നും താൻ നേരായ വഴിയിലൂടെയാണ് പോകുന്നത്.’ കൽപിക പറഞ്ഞു. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ ധന്യ ഇതുവരെ തയ്യാറായിട്ടില്ല. തമിഴിൽ ധനുഷിനെ നായകനാക്കി മാരിയും മാരി 2 വും സംവിധാനം ചെയ്തത് ബാലാജി മോഹനാണ്. മലയാളത്തിൽ ദുൽഖർ സൽമാനെ നായകനാക്കി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. തമിഴിൽ നസ്രിയയാണ് നായിക.