അച്ഛനെ പേടിച്ച് കത്തിയും മുളക് പൊടിയും പെപ്പർ സ്‌പ്രേയും കൊണ്ട് നടക്കുന്നു: ഗ്ലാമി ഗംഗ

മലയാളികൾക്ക് ഏറെ പരിചിതയായ ഗ്ലാമി ഗംഗ സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബിൽ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും മറ്റുമുള്ള വീഡിയോകളുമായി എത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

‘അച്ഛൻ തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തിൽ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്ബോൾ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് മദ്യപിയ്ക്കുമ്പോൾ അച്ഛൻ ഭാര്യയെയും മക്കളെയും മറക്കും. ഒടുവിൽ ഞങ്ങളെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത്.

ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. ഞങ്ങൾ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെ അധികം ട്രോമ നിറഞ്ഞ ബാല്യമായിരുന്നുവെന്നും ആ ട്രോമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ്. മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാൽ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നത്. പെപ്പർ സ്‌പ്രേയും കൊണ്ട് നടക്കാറുണ്ട്. എന്നാൽ അതൊന്നും മറ്റാരേയും ഒഴിവാക്കാനല്ല, സ്വന്തം അച്ഛനെ ഭയന്നിട്ടാണ്. ഇപ്പോഴും കണ്ണടച്ചാൽ അച്ഛന്റെ രൂപം മുന്നിൽ വന്ന് നിൽക്കും. അത് തന്നെ ഭയപ്പെടുത്തുന്നുണ്ട്.

താൻ ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോൾ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കൾ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയിൽ മാറ്റം വന്നു. അതിൽ താൻ അഭിമാനിക്കുന്നതായും