കട്ടപ്പനയിലെ ഹൃതിക് റോഷനിലെ നായിക ലിജോമോൾ ഇനി അരുണിന് സ്വന്തം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരംഗത്തേക്ക് എത്തുന്നത്. സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് അഭിനയിച്ചിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിലെത്തിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ലിജോ ഏറെ ശ്രദ്ധ നേടിയത്. താരത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.

അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹവേഷത്തിൽ അതീവ സുന്ദരിയായിരുന്നു ലിജോ മോൾ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപ്പേരാണ് വധു വരന്മാർക്ക് ആശംസകളുമായെത്തുന്നത്.

ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.