സത്യയാകാൻ നിരവധി കഷ്ടപ്പാടുകൾ വേണ്ടിവന്നു,ബൈക്ക് ഓടിക്കാൻ പഠിച്ചത് സീരിയലിനുവേണ്ടി-മെർഷീന നീനു

പാരിജാതം സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് മെർഷീന നീനു.സത്യാ എന്ന പരമ്പരയിലെ സത്യയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു മെർഷീന.രാജസേനൻ സംവിധാനം ചെയ്ത വൂൺഡ്‌ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. സീരിയൽ നടി രസനയുടെ സഹോദരിയാണ്

ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെർഷീന.സത്യ എന്ന സീരിയലിന്റെ ഷൂട്ടിം​ഗിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.നല്ല കഠിനാധ്വാനം ചെയ്താണ് നീനു സത്യയായത്ഒന്നിലധികം ആക്സിഡന്റുകൾ,ദിവസം മുഴുവൻ ഒരു വിഗ് വെക്കുക,അങ്ങനെ ഒട്ടേറെ കഷ്ടപ്പാടുകളിലൂടെയാണ് നീനു സത്യ ആയത്.

സീരിയലിന് വേണ്ടിയാണ് ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചത്.അത് അത്ര എളുപ്പമായിരുന്നില്ല,ബൈക്കിൽ നിന്നും രണ്ടു തവണ വീണു നടി.ആദ്യം പ്രോമോ ഷൂട്ടിനിടെ.ഞാൻ ജീവിതത്തിൽ ആദ്യമായിരുന്നു ഒരു ബൈക്ക് ഓടിക്കുന്നത്.അപ്പോൾ,ബ്രേക്ക് ചെയ്തു വണ്ടി നിർത്തിയപ്പോൾ ബാലൻസ് പോയി ഞാനും ബൈക്കും താഴെ.അന്നും ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല,ബൈക്കിനു ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.പക്ഷെ,അടുത്ത ആക്‌സിഡന്റ് ഞാൻ കുറച്ചു പേടിച്ചു.സീരിയലിലെ എന്റെ സഹോദരി ആർദ്രയെ ഇരുത്തികൊണ്ട് മെറ്റൽ പാകിയ റോഡിലൂടെ ഓടിക്കാനായിരുന്നു സീൻ.അന്നത്തെ വീഴ്ചയിൽ രണ്ടു പേർക്കും മുറിവുകൾ ഉണ്ടായിരുന്നു.

സത്യയുടെ ഹെയർ സ്റ്റൈൽ ആണ് കഥാപാത്രത്തിന്റെ മറ്റൊരു പ്രത്യേകത.എന്റെ നീളൻ മുടിയാണ് അത് പിന്നിക്കെട്ടും.കുറഞ്ഞത് ഒരു 30 ഹെയർ പിന്നെങ്കിലും എന്റെ തലയിൽ ഉണ്ടാകും.എനിക്ക് കൂടുതലും ഔട്ഡോർ ഷൂട്ടുകളാണ്.പുറത്തെ പൊടിയും ചൂടും ഒക്കെ കൊണ്ട് തലയൊക്കെ പുകഞ്ഞിരിക്കും.പാക്ക്അപ്പ് പറഞ്ഞ ഉടൻ വിഗ് ഒക്കെ വലിച്ചൂരുമ്പോഴാണ് ഒരു സമാധാനം.പക്ഷെ എന്തൊക്കെ വന്നാലും ഇനിയും സഹിക്കാൻ തയ്യാറാണെന്നും നീനു കൂട്ടിച്ചേർത്തു