എന്റെ മരുമകള്‍ വന്നു എന്ന് പറഞ്ഞാണ് എന്നെ കല്യാണിന്റെ അമ്മ പരിചയപ്പെടുത്തിയത്, അതിന് ഒരു കാരണവുമുണ്ട്, പ്രതീക്ഷ പ്രദീപ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് പ്രതീക്ഷ പ്രദീപ്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് താരം ശ്രദ്ധേയയായത്. അഭിനയ ജീവിതം ആരംഭിച്ചപ്പോള്‍ ലഭിച്ചത് നെഗറ്റീവ് കഥാപാത്രമായിരുന്നു. പിന്നീട് ലഭിച്ചതും ഇതേ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. അങ്ങനെയാണ് സ്ഥിരമായി വില്ലത്തി വേഷങ്ങള്‍ ചെയ്തതെന്ന് പ്രതീക്ഷ പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ടോക് ഷോയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ് തുറന്നത്.

അമ്മ എന്ന പരമ്പരയിലൂടെയാണ് പ്രതീക്ഷ തുടക്കം കുറിക്കുന്നത്. കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ നിര്‍ണായകമായത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറിയ കഥാപാത്രമായിരുന്നു കസ്തൂരിമാനിലേത്. പരിപാടിയില്‍ പ്രതീക്ഷയ്ക്ക് ഒപ്പം മൗനരാഗത്തില്‍ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്ന കല്യാണും എത്തിയിരുന്നു.

എന്റെ മരുമകളാണ് എന്ന് പറഞ്ഞ് കല്യാണിന്റെ അമ്മ പ്രതീക്ഷയെ പരിചയപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. അമ്മയ്‌ക്കൊപ്പമായാണ് കല്യാണിന്റെ വീട്ടില്‍ പോയത്. ആന്റിയെ കാണാനായാണ് ഞാനും അമ്മയും പോയത്. ആ സമയത്ത് കല്യാണ്‍ അവിടെയില്ലായിരുന്നു. എന്തോ ആവശ്യത്തിനായി തിരിച്ച് വന്നിരുന്നു. അപ്പോഴാണ് അമ്മ എടാ മരുമകള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല, നല്ല സുഹൃത്തുക്കളാണെന്നുമായിരുന്നു എംജിയുടെ ചോദ്യത്തിന് പ്രതീക്ഷ നല്‍കിയ മറുപടി.

പൊതുവെ നായകനെ പ്രണയിക്കുന്ന വില്ലത്തിയായാണ് താരമെത്താറുള്ളത്. ഞാന്‍ അങ്ങോട്ട് പ്രണയിക്കാറുണ്ടെങ്കിലും തിരിച്ചാരും ഇങ്ങോട്ട് എന്നെ ഇഷ്ടപ്പെടില്ലെന്നായിരുന്നു പ്രതീക്ഷ പറഞ്ഞത്.