വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കും-രശ്മി ബോബൻ

മലയാളികളുടെ പ്രിയതാരമാണ് രശ്മി ബോബൻ.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി പ്രേക്ഷകർക്ക് രശ്മിയെ അറിയാം.അച്ചുവിന്റെ അമ്മ,രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്.ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽ. കുറച്ചുനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്.രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും.

ഇപ്പോളിതാ ബോഡി ഷെയിമിം​ഗിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.നമ്മുടെ മുൻവിധികൾ മാറ്റി വെക്കണമെന്നും ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ ഇ കാര്യങ്ങൾ താൻ കളയുമെന്നും തനിക്ക് നേരിടുന്ന അതെ അവസ്ഥ തീരെ മെലിഞ്ഞവരും നേരിടുന്നുണ്ടെന്നും അവർ കടന്നു പോകുന്ന മാനസിക അവസ്ഥ അവർക്കല്ലേ അറിയൂ എന്നും രശ്മി ചോദിക്കുന്നു.ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്,വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്.

കുട്ടികാലത്ത് പോലും ചിലർ താൻ ഏത് കോളേജിലാണ് എന്ന് പലരും ചോദിക്കുമായിരുന്നു ഭക്ഷണം കഴിക്കുന്നവർക്ക് മാത്രമാണ് വണ്ണം വരുന്നതെന്ന തോന്നൽ ചിലർക്ക് ഉണ്ടെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് വണ്ണം വെക്കാമെന്നും താരം പറയുന്നു.തൈറോയ്ഡ്,സമ്മർദ്ദം തുടങ്ങിയ ഉണ്ടായാൽ വണ്ണം വരുമെന്നും എന്നാൽ ചോദിക്കുന്നവർ ആ കാര്യങ്ങൾ ഒന്നും മനസിലാകുന്നില്ല ഇത്തരക്കാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും അത്കൊണ്ട് അവർക്ക് ചെവി കൊടുക്കാറില്ലന്നും താരം പറയുന്നു.