കാവ്യയെ ആദ്യമായി കണ്ടത് കട ഉദ്ഘാടനത്തിന്,അന്ന് ഞാനറിയാതെ വിഷ്ണു ഏട്ടൻ എന്റെ ചിത്രങ്ങൾ പകർത്തി- അനു സിത്താര

ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്കെത്തുന്നവരോട് പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്.മോഡേൺ ചിന്താഗതിയുമായി മുന്നേറുന്നവർ വരെ ശാലീന സുന്ദരികളെയാണ് ഇഷ്ടപ്പെടുന്നത്.സിനിമയിലെ നായികാ സങ്കൽപ്പത്തിന്റെ കാര്യത്തിൽ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല.മോഡേണും നാടൻ കഥാപാത്രവും ഒരുപോലെ ഇണങ്ങുന്നവരോട് പ്രേക്ഷകർക്ക് എന്നും പ്രത്യേക താൽപര്യമാണ്.ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നായികമാരിലൊരാളാണ് അനു സിത്താര.വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം.വിവാഹം കഴിഞ്ഞാണ് താരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫോട്ടോ​ഗ്രാഫറായ വിഷ്ണു ആണ് ഭർത്താവ് ഇരുവരുടെയും പ്രണയ വിവാഹമാണ്.

ആദ്യമായി കാവ്യമാധവനെകണ്ട ദിവസത്തെക്കുറിച്ച് തുറന്നുപറയുകയാണ് അനു സിത്താര.നാ​​​ട്ടി​​​ൽ​​​ ​​​റി​​​യ​​​ൽ​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​ക​​​ട​​​യു​​​ടെ​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​കാ​​​വ്യേ​​​ച്ചി​​​ ​​​യാ​​​യി​​​രു​​​ന്നു​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം.​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​കു​​​ടും​​​ബ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടേ​​​താ​​​യി​​​രു​​​ന്നു​​​ ​​​ക​​​ട.​​​​അ​​​വ​​​ർ​​​ ​​​ക്ഷ​​​ണി​​​ച്ചി​​​ട്ട് ​​​ഞ​​​ങ്ങ​​​ളും​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് ​​​പോ​​​യി​​​രു​​​ന്നു.​അ​​​വി​​​ടെ​​​വ​​​ച്ച് ​​​ഞാ​​​ന​​​റി​​​യാ​​​തെ​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​കു​​​റേ​​​ ​​​ഫോ​​​ട്ടോ​​​സെ​​​ടു​​​ത്തു.​​​അ​​​ന്നേ​​​ ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ന് ​​​എ​​​ന്നെ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​​​​പ​​​ക്ഷേ​​​ ​​​എ​​​നി​​​ക്ക​​​ത​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ക​​​ല്യാ​​​ണം​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ​​​ആ​​​ ​​​ഫോ​​​ട്ടോ​​​സ് ​​​വി​​​ഷ്ണു​​​വേ​​​ട്ട​​​ന്റെ​​​ ​​​കൈ​​​യി​​​ലു​​​ള്ള​​​ ​​​കാ​​​ര്യം​​​ ​​​ഞാ​​​ന​​​റി​​​ഞ്ഞ​​​തെന്ന് അനു സിത്താര പറയുന്നു.അനു സിത്താരക്കും കാവ്യാമാധവനും രൂപത്തിൽ സാദൃശ്യമുണ്ടെന്നതരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്.അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.