മകൾക്ക് ഒരു പ്രായമാവുമ്പോൾ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് തുറന്നു പറയും- രേവതി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രേവതി. പലപ്പോഴും നടിയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. രേവതി തന്റെ മകളെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലും വാർത്ത കോളങ്ങളിൽ നിറഞ്ഞതാണ്. സംവിധായകനും നടനുമായ സുരേഷ് ചന്ദ്ര മോഹൻ ആയിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. തുടർന്ന് 1986 ൽ ഇരുവരും വിവാഹിതരായി. 16 വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം 2002 ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് 2013 ൽ നിയമപരമായി വിവാഹമോചനം നേടിയെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് താരങ്ങൾ.

ഒരു അഭിമുഖത്തിൽ രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ‌ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമെന്തെന്ന് രേവതി തുറന്ന് പറഞ്ഞു. മകൾ മഹിയുടെ മുഖം കണ്ട് നിമിഷമാണ് മറക്കാൻ സാധിക്കാത്തത്. അവൾ എന്റെ ജീവിതം മാറ്റി മറിച്ചു. എത്രയോ വർഷങ്ങളായി ആ​ഗ്രഹിച്ച് എനിക്ക് സംഭവിച്ചതാണത്. എന്റെ ജീവിതം എന്നത്തേക്കുമായി അവൾ മാറ്റി.

അവളുടെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമെന്നും രേവതി പറഞ്ഞു. ജീവിതത്തിൽ വിഷമം തോന്നിയ ഒരു കാര്യം എഴുതി ചവറ്റുകൊട്ടയിൽ ഇടാനും ഷോയിലെ ടാസ്കിൽ ആവശ്യപ്പെട്ടു. സംവിധായകൻ കെ വിശ്വനാഥനൊപ്പം സിനിമ ചെയ്യാൻ പറ്റാഞ്ഞതാണ് തനിക്കുള്ള ദുഖം. പക്ഷെ അത് ചവറ്റു കൊട്ടയിൽ ഇടാൻ പറ്റില്ലെന്ന് പറഞ്ഞ രേവതി എഴുതിയ കടലാസ് തന്റെ കൈയിൽ തന്നെ വെച്ചു. ജീവിതത്തിൽ ഒന്നും ചവറ്റുകൊട്ടയിൽ ഇടാൻ പറ്റില്ല. തെറ്റായ തീരുമാനമാണെങ്കിലും ഇവ നമ്മുടെ തീരുമാനമാണെന്നും രേവതി പറഞ്ഞു.

സംവിധായകനും സിനിമാട്ടോ​ഗ്രാഫറുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. 2002 ഓടെ ഇരുവരും അകന്നു. 2013ൽ ഔദ്യോ​ഗികമായി വിവാഹ മോചനവും നേടി. 2018 ലാണ് തനിക്കൊരു പെൺകുഞ്ഞുണ്ടെന്ന കാര്യം രേവതി തുറന്ന് പറയുന്നത്. മഹി എന്നാണ് രേവതിയുടെ മകളുടെ പേര്.

വിട്രൊ ഫെർട്ടിലൈസേഷനിലൂടെയാണ് രേവതി അമ്മയായത്. അന്നിത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇതിനൊന്നും നടി മറുപടി കൊടുത്തില്ല. മകളെ ലൈം ലൈറ്റിൽ നിന്ന് അകറ്റി നിർത്തിയാണ് രേവതി വളർത്തുന്നത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് രേവതി എവിടെയും സംസാരിക്കാറുമില്ല.

അതേസമയം മുമ്പൊരിക്കൽ അമ്മയായതിനെക്കുറിച്ച് രേവതി സംസാരിച്ചിരുന്നു. സ്വർ​ഗത്തിൽ നിന്ന് ലഭിച്ച കുഞ്ഞായാണ് മകളെ കാണുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നവജാത ശിവുവിനെ ദത്തെടുക്കാനുളള അവസരം ലഭിച്ചില്ല. ഇതോടെയാണ് ഐവിഎഫ് മാർ​ഗം സ്വീകരിച്ചത്. തന്റെ മകൾക്ക് ഒരു പ്രായമാവുമ്പോൾ ജനനത്തെക്കുറിച്ച് തുറന്ന് പറയുമെന്നും രേവതി അന്ന് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുന്നേ ഡബ്ല്യുസിസി സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടി വാർത്തകളിൽ ഇടം നേടിയിരുന്നു. താര സംഘടനയായ അമ്മയ്ക്കെതിരെ നടി സംസാരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്നായിരുന്നു ഇത്.