ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക്,എതിരാളികളേ അമ്പരപ്പിച്ച് മുന്നേറ്റം തുടരുന്നു

ബോളിവുഡ് നടി ആദ ശർമ്മയുടെ ദി കേരള സ്റ്റോറി 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുയരുന്നു എന്ന് കണക്കുകൾ ഉദ്ധരിച്ച് ടൈംസ് നൗ.എതിരാളികളേ അമ്പരപ്പിച്ച് സിനിമ ഓരോ ദിവസവും വരുമാനത്തിൽ മുന്നേറുകയാണ്‌. കഴിഞ്ഞ ദിവസം 150 കോടി കടന്ന ദി കേരള സ്റ്റോറി ബുധനാഴ്ച്ച 166 കോടിയിലേക്ക് ബോക്സ് ഓഫീസ് കളക്ഷൻ ഉയരുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ സിനിമയുടെ റിലീസ് തുടങ്ങിയതോടെ വരും ദിവസങ്ങളിൽ കളക്ഷൻ വർദ്ധിക്കും എന്നും കരുതുന്നു. രണ്ടാം വാരം കഴിയും മുമ്പേ ദി കേരള സ്റ്റോറി 200 കോടി ക്ളബ്ബും കടന്ന് മുന്നേറും എന്നും.ചിത്രത്തിന്റെ നിർമ്മാണ ചിലവ് 18 കോടി രൂപ മാത്രമേ ഉള്ളു.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം, ഇന്റർനെറ്റ് അവകാശം, ഒ.ടി.ടി എന്നിവ ഇതുവരെ ആർക്കും നല്കിയിട്റ്റില്ല. തിയറ്ററിൽ നിന്നും സിനിമയുടെ പ്രദർശനം നിർത്തിയ ശേഷമേ ഈ അവകാശങ്ങൾ വില്പന നടത്തുകയുള്ളു. 100 കോടിക്ക് മുകളിൽ എങ്കിലും ഈ ഇനത്തിലും വരുമാനം പ്രതീക്ഷിക്കുന്നു.ആദ്യ വാരാന്ത്യത്തിൽ വലിയ സ്‌കോർ നേടിയ ശേഷം, രണ്ടാം ആഴ്‌ചയിലുടനീളം ചിത്രം ബോക്‌സ് ഓഫീസിൽ മറ്റ് ഇന്ത്യൻ സിനിമകളേക്കാൾ മുന്നിട്ട് നില്ക്കുന്നു.

സുദീപ്തോ സെൻ തിരക്കഥയെഴുതി എഴുതിയ, ഇസ്ലാം മതം സ്വീകരിക്കാനും തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാനും നിർബന്ധിതരായ ഒരു കൂട്ടം അമുസ്ലിം സ്ത്രീകളെക്കുറിച്ചാണ് ദി കേരള സ്റ്റോറി.ഇവരെ മതം മാറ്റുകയും തുടർന്ന് ഇസ്ളാം യുവാക്കൾ വിവാഹം ചെയ്ത് ഐ എസ് ക്യാമ്പുകളിൽ എത്തിച്ച് അടിമകളാക്കുന്ന രംഗങ്ങളാണ്‌. കേരലത്തിൽ ഐ എസ് നടത്തുന്ന റിക്രൂട്ട്മെന്റും മതം മാറ്റവുമാണ്‌ ചിത്രത്തിന്റെ കഥ.

വടക്കൻ കേരളം ഭീകരവാദ ശൃംഖലകളുടെ താവളം, കേരളത്തിനുള്ളിൽ രണ്ടു കേരളമുണ്ട്-സുദീപ്‌തോ സെൻ

ഭീകരവാദ ശൃംഖലകളുടെ കേന്ദ്രമാണ് വടക്കന്‍ കേരളമെന്ന് ദി കേരള സ്‌റ്റോറി സിനിമയുടെ സംവിധാകന്‍ സുദീപ്‌തോ സെന്‍. ദക്ഷിണ കര്‍ണാടയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിന്റെ വടക്കന്‍ മേഖലയിവല്‍ ഭീകരവാദ ശക്തികള്‍ താവളമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഒരു ഭാഗം വളരെ മനോഹരമാണ്. എന്നാല്‍ കേരളത്തിന്റെ മറുഭാഗം ഭീകരവാദ ശൃംഖലകളുടെ കേന്ദ്രാമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ കേരളം ഭീകരവാദ ശൃംഖലയാണ്. കേരളത്തിനുള്ളില്‍ രണ്ട് കേരളുണ്ട്. ആദ്യത്തേത് മനോഹരമായ ഭൂപ്രകൃതികൊണ്ടും കളരിപയറ്റും നൃത്തവും കായലും കൊണ്ട് മനോഹരമായത്. എന്നാല്‍ രണ്ടാമത്തെ കേരളം ഭീകരവാദ ശക്തികളുടെ താവളമാണെന്നും അദ്ദേഹം പറഞ്ഞു.